എടപ്പാൾ:കണ്ടനകത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ടനകം സ്വദേശി മണ്ണാരവളപ്പിൽ നൗഷാദ് – നസീബ ദമ്പതികളുടെ മകനും എടപ്പാൾ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാദി (16) ആണ് മരിച്ചത്.വൈകിട്ട് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹാദിയെ ഉടൻ എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.സഹോദരങ്ങൾ ലിയ (18), ഹിഷാം (9) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.