• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വിവിധ രാജ്യങ്ങളിൽ നിന്ന് ഇനി എളുപ്പത്തിൽ നാട്ടിലേക്ക് പണം അയക്കാം ; യു.പി.ഐ- യു.പി.യു സംയോജനത്തിന് തുടക്കം കുറിച്ചു

cntv team by cntv team
September 9, 2025
in Technology
A A
വിവിധ രാജ്യങ്ങളിൽ നിന്ന് ഇനി എളുപ്പത്തിൽ നാട്ടിലേക്ക് പണം അയക്കാം ; യു.പി.ഐ- യു.പി.യു സംയോജനത്തിന് തുടക്കം കുറിച്ചു
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം ; വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാൻ (cross-border money transfser) യു.പി.ഐ സംവിധാനത്തെ യൂണിയന് പോസ്റ്റൽ യൂണിയന്റെ (UPU) ഐ.പി.യുമായി ബന്ധിപ്പിക്കുന്ന സംയോജന പദ്ധതി കേന്ദ്ര വാർത്ത വിനിമയ വികസന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു.ദുബൈയിൽ സംഘടിപ്പിച്ച 28ാമത് യൂണിവേഴ്സൽ പോസ്റ്റല് കോൺഗ്രസിലായിരുന്നു കേന്ദ്രമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.ഡിപ്പാർട്മെന്റ് ഓഫ് പോസ്റ്റ്സ് (ഡി.ഒ.പി), എന്.പി.സി.ഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻ .ഐ.പി.എൽ ), യൂണിവേഴ്സൽ പോസ്റ്റല് യൂണിയന് (യു.പി.യു) എന്നിവ വികസിപ്പിച്ചെടുത്ത ഈ സംരംഭം, ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) യു.പി.യു ഇന്റർകണക്ഷനെ പ്ലാറ്റ്ഫോമുമായി (ഐ.പി) സംയോജിപ്പിക്കുന്നു. താങ്ങാനാകുന്ന വിലയിൽ ഇത് തപാൽ ശൃംഖലയുടെ വ്യാപ്തിയും യു.പി.ഐയുടെ വേഗതയും സംയോജിപ്പിക്കുന്നു.ഒരു സാങ്കേതിക വിദ്യാ സമാരംഭം എന്നതിലുപരി, ഒരു സാമൂഹിക ഒത്തുചേരൽ ആണ് ഈ സദസെന്നു വിശേഷിപ്പിച്ച സിന്ധ്യ, തപാൽ ശൃംഖലയുടെ വിശ്വാസ്യതയും യു.പി.ഐയുടെ വേഗതയും അതിരുകൾക്കപ്പുറത്തുള്ള കുടുംബങ്ങൾക് വേഗത്തിലും സുരക്ഷിതമായും വളരെ കുറഞ്ഞ ചെലവിൽ പണം അയയ്ക്കാൻ വഴിയൊരുക്കുമെന്ന് പറഞ്ഞു. പൗരന്മാര്ക്കായി നിർമിച്ച പൊതു അടിസ്ഥാന സൗകര്യങ്ങൾ അതിരുകൾക്കപ്പുറത്തുള്ളബന്ധിപ്പിച്ച്‌ മനുഷ്യ രാശിയെ മികച്ച രീതിയില് സേവിക്കാൻ കഴിയുമെന്ന് ഇത് ആവർത്തിച്ചുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നാല് പ്രവർനങ്ങളെ നിയന്തിച്ചു കൊണ്ടുള്ള ആധുനികവും ഉള്ക്കൊള്ളുന്നതുമായ ഒരു തപാൽ മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. ‘തടസ്സമില്ലാത്ത ഡാറ്റാ അധിഷ്ഠിത ലോജിസ്റ്റിക്സിലൂടെ ബന്ധിപ്പിക്കുക; എല്ലാ താമസക്കാര്ക്കും ഡിജിറ്റല് സംരംഭകൾക്കും താങ്ങാനാകുന്ന ഡിജിറ്റല് സാമ്ബത്തിക സേവനങ്ങള് നല്കുക; എ.ഐ, ഡിജിപിന്, മെഷീന് ലേണിംഗ് എന്നിവയുമായി ആധുനികവത്കരിക്കുക; യു.പി.യൂ പിന്തുണയുള്ള സാങ്കേതിക സെല്ലുമായി സൗത്ത്സൗത്ത് പാർട്ണർഷിപ്പിലൂടെ സഹകരിക്കുക എന്നിവയാണിത്.’ആധാർ, ജന് ധന്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് എന്നിവ ഉപയോഗിച്ച്‌ ഞങ്ങൾ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകള് തുറന്നു. അവയില് ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. കഴിഞ്ഞ വര്ഷം ഇന്ത്യ പോസ്റ്റ് 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്സലുകളും വിതരണം ചെയ്തു. ആഗോള തലത്തിലേക്ക് ഞങ്ങൾ കൊണ്ടുവരുന്ന ഉൾപെടുത്തലിന്റെ അളവും മനോഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്” ഇന്ത്യയുടെ അതിനൂതന മാതൃകയെ അടിവരയിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്ത്തു.ഇകൊമേഴ്സ്, ഡിജിറ്റൽ പേയ്മെന്റുകൾ എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്‌, സാങ്കേതിക വിദ്യയെ നവീകരണത്തിലേക്ക് നയിക്കാൻ ഈ സൈക്കിളിൽ 10 ദശലക്ഷം ഡോളര് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി സിന്ധ്യ പ്രഖ്യാപിച്ചു. ‘സബ്കാ സാഥ് , സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട്, വിഭവങ്ങൾ, വൈദഗ്ധ്യം, സൗഹൃദം എന്നിവയുമായി ഇന്ത്യ എങ്ങനെ സജ്ജമാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.ആഗോള തപാൽ സമൂഹത്തിനായി ബന്ധിപ്പിച്ചതും, ഉള്ക്കൊള്ളുന്നതും, സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട്, കൗണ്സില് ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും യു.പി.യുവിന്റെ പോസ്റ്റല് ഓപറേഷന്സ് കൗണ്സിലിലേക്കും ഇന്ത്യയുടെ സ്ഥാനാര്ത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.ഇന്ത്യ നിങ്ങളുടെ അടുക്കല് വരുന്നത് നിർദേശങ്ങളുമായുള്ള , പങ്കാളിത്തത്തോടെയാണ്. ചെലവേറിയ കാര്യങ്ങൾ ഒഴിവാക്കുന്ന പരസ്പര പ്രവർത്തനക്ഷമമായ പരിഹാരങ്ങൾ പ്രാപ്തമാക്കുന്നതിലും, വിശ്വാസ്യതയിലും; പേയ്മെന്റുകൾ, ഐഡന്റിറ്റി, വിലാസം, ലോജിസ്റ്റിക്സ് എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെയും ആഗോള വാണിജ്യം തടസ്സമില്ലാതെ മാറുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി.

Related Posts

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം
Technology

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

September 15, 2025
181
വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
Technology

വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

September 13, 2025
372
വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്
Technology

വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്

September 13, 2025
121
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം
Technology

ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ ഇളവ്, 20 ജിബി അധികം ഡാറ്റ ലഭിക്കും; ജിയോ ഉപഭോക്താക്കൾക്ക് വൻലാഭം

September 11, 2025
128
ഒന്‍പതാം വാര്‍ഷികം: സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ
Technology

ഒന്‍പതാം വാര്‍ഷികം: സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

September 4, 2025
181
പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി
Technology

പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി

August 29, 2025
97
Next Post
ഓൺ‌ലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ

ഓൺ‌ലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ

Recent News

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
33
കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
100
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
104
ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

September 16, 2025
2.7k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025