• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഓൺ‌ലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ

cntv team by cntv team
September 9, 2025
in Crime
A A
ഓൺ‌ലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോയമ്പത്തൂർ: ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം. ബുക്കിങ്‌ റദ്ദാക്കേണ്ടിവരുന്നവർക്ക് പണം മടക്കിനൽകാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളി സ്ത്രീക്ക് 18 ലക്ഷം രൂപ നഷ്ടമായി. അടുത്തിടെ കോയമ്പത്തൂർ നഗരത്തിൽമാത്രം 50 പേർ തട്ടിപ്പിനിരയായതായി പൊലീസ് പറയുന്നു.കോവൈപുതൂരിൽ താമസിക്കുന്ന മലയാളിയായ 60കാരി സ്വകാര്യ യാത്രാസൈറ്റ് വഴി മുറി ബുക്ക് ചെയ്തിരുന്നു. യാത്ര വേണ്ടെന്നുവെച്ചതിനാൽ മുറി ബുക്ക് ചെയ്തതിന്റെ പണം തിരികെ ലഭിക്കുന്നതിന് സൈറ്റിൽ പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് റദ്ദാക്കിയതിന്റെ പണം മടക്കിവാങ്ങുന്നതിന് സഹായിക്കാമെന്ന പേരിൽ ഫോൺനമ്പർ കണ്ടു. ഈ നമ്പറിൽ വിളിച്ചപ്പോൾ യാത്രാസൈറ്റിന്റെ കസ്റ്റമർകെയർ എക്സിക്യൂട്ടീവാണെന്നുപറഞ്ഞ് ഒരാൾ സംസാരിച്ചു.പണം തിരികെ ലഭിക്കുന്നതിന് അപേക്ഷ അയക്കാൻ ആവശ്യപ്പെട്ടു. ഇ-മെയിൽ വഴി അപേക്ഷ നൽകിയപ്പോൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പണമയക്കേണ്ട അക്കൗണ്ട് നമ്പറും മറ്റും ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് 18 ലക്ഷം രൂപ കവർന്നെന്ന് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അംഗീകാരമില്ലാത്തതും പരിചയമില്ലാത്തതുമായ സൈറ്റുകളിൽ കയറി ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പുനൽകി. സ്ഥാപനങ്ങളുടെ ഔദ്യോഗിക സൈറ്റുകളിൽകൂടിമാത്രം ബുക്ക് ചെയ്യണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും കൈമാറരുതെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
46
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
80
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി
Crime

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
219
കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
Crime

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
164
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
178
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ
Crime

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
22
Next Post
ബെവ്‌കോ ഓണം മദ്യ വിൽപന സർവകാല റെക്കോഡിൽ; കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിൽ

ബെവ്‌കോ ഓണം മദ്യ വിൽപന സർവകാല റെക്കോഡിൽ; കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിൽ

Recent News

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
46
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
38
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
80
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025