• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബെവ്‌കോ ഓണം മദ്യ വിൽപന സർവകാല റെക്കോഡിൽ; കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിൽ

cntv team by cntv team
September 9, 2025
in Kerala
A A
ബെവ്‌കോ ഓണം മദ്യ വിൽപന സർവകാല റെക്കോഡിൽ; കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിൽ
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റായിരുന്നു. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ ഇത്തവണ 6.40 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. തൊട്ട് താഴെ മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റാണ്. എടപ്പാള്‍ ഔട്ട്‌ലെറ്റില്‍ 6.19 കോടിയുടെ വില്‍പനയാണ് നടന്നത്. നാലാം സ്ഥാനത്ത് തിരുവനന്തപും പവര്‍ഹൗസിലെ ഔട്ട്‌ലെറ്റാണ്. 5.16 കോടിയുടെ മദ്യവില്‍പനയാണ് പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ നടന്നത്. അഞ്ചാം സ്ഥാനത്ത് തൃശൂര്‍ ചാലക്കുട്ടി ഔട്ട്‌ലെറ്റാണ്. ഇവിടെ 5.10 കോടിയുടെ വില്‍പനയാണ് നടന്നത്. കൊല്ലം കാവനാട് (5.02 കോടി), ഇരിങ്ങാലക്കുട (4.94 കോടി), ചങ്ങനാശ്ശേരി (4.72 കോടി), വര്‍ക്കല (4.63 കോടി), രാമനാട്ടുകര (4.61 കോടി), കോര്‍ട്ട് ജംഗ്ഷന്‍, ചേര്‍ത്തല (4.60 കോടി), പയ്യന്നൂര്‍ (4.51 കോടി), പെരിന്തല്‍മണ്ണ (4.46 കോടി), കുണ്ടറ (4.38 കോടി), പേരാമ്പ്ര (4.34 കോടി), പൊക്ലായി (4.31 കോടി), മഞ്ചേരി (4.30 കോടി), കായംകുളം (4.30 കോടി), മഞ്ഞപ്ര(4.19 കോടി), ബീനാച്ചി (4.17 കോടി), വടക്കാഞ്ചേരി (4.13 കോടി), കോഴിക്കോട് തണ്ണീര്‍പന്തല്‍ (4.11 കോടി), വളവനാട് (4.00 കോടി), കണ്ണൂര്‍ പാറക്കണ്ടി (3.99 കോടി), നോര്‍ത്ത് പറവൂര്‍ (3.93 കോടി) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. അത്തം മുതല്‍ അവിട്ടം വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതില്‍ സെപ്റ്റംബര്‍ ഒന്നിനും തിരുവോണ ദിവസവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാട ദിനം മിക്ക ഔട്ട്‌ലെറ്റുകളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഒന്‍പത് ദിവസംകൊണ്ട് ബെവ്‌കോ നേടിയത് 818.21 കോടി രൂപയായിരുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2023 ലെ ഓണക്കാലത്ത് ബെവ്‌കോയിലെ കളക്ഷന്‍ 809,25 കോടി രൂപയായിരുന്നു.

Related Posts

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
Kerala

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
148
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
325
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
26
പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 7, 2026
281
ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്
Kerala

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
76
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്
Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
145
Next Post
ജൂറിക്ക് കണ്ട് മാർക്കിടാനല്ല പ്രേക്ഷകർക്ക് വേണ്ടിയാണു സിനിമയെടുക്കുന്നത് ; പൃഥ്വിരാജ് സുകുമാരൻ

ജൂറിക്ക് കണ്ട് മാർക്കിടാനല്ല പ്രേക്ഷകർക്ക് വേണ്ടിയാണു സിനിമയെടുക്കുന്നത് ; പൃഥ്വിരാജ് സുകുമാരൻ

Recent News

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
140
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
148
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
325
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025