ചങ്ങരംകുളം: ആദ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ പൊന്നാനി താലൂക്കിലെ പ്രഥമ ഓട്ടോണമസ് പദവിയോടുകൂടി ചങ്ങരംകുളത്ത് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ച ആദ്യ ഇൻ്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ കീഴിൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻ്റിൻ്റെ (പി. ജി.ഡി.എം) കോളേജിൻ്റെ ഉദ്ഘാടനവും എഐസിടിഇ അംഗീകാര സമർപ്പണവും അതോടനുബന്ധിച്ച് ആദ്യ സ്കൂൾ ഓഫ് കൊമേഴ്സിൽ നിന്നും സിഎംഎ ഇൻറർ, ഫൈനൽ പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കുള്ള കോൺവെർക്കേഷൻ സെറിമണിയും അവാർഡ് വിതരണവും 2025 സെപ്റ്റംബർ 10 ബുധനാഴ്ച 2 മണിക്ക് ചങ്ങരംകുളം പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.എടപ്പാൾ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ, ആദ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷാഹുൽഹമീദ് അധ്യക്ഷത വഹിക്കും.ആദ്യ ഗ്രൂപ്പ് ഡയറക്ടർ യഹിയ പി ആമയം മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥി എഐസിടിഇ ഡയറക്ടർ ഡോ. രമേഷ് ഉണ്ണികൃഷ്ണനിൽ നിന്ന് എഐസിടിഇ അംഗീകാര പത്രം കോളേജ് ഡീൻ ഡോ. ലമിയ കെ.എം ഏറ്റുവാങ്ങും.തുടർന്ന് ആദ്യ സ്കൂൾ ഓഫ് കോമേഴ്സിലെ സിഎംഎ ഫൈനൽ ക്വാളിഫയേഴ്സ്,ഫൈനൽ സെമി കോളിഫയേഴ്സ്, ഇൻറർ കോളിഫയേഴ്സ്,ഇൻറർ സെമി കോളിഫയേഴ്‌സ് എന്നിവർക്കുള്ള കോൺവെക്കേഷൻ ചടങ്ങും അവാർഡ് വിതരണവും നടക്കും.വിശിഷ്ടാതിഥിയായി യംഗ്പൂ യൂണിവേഴ്സിറ്റി & ഹാർവാർഡ് ബിസിനസ് സ്കൂൾ ഓൺലൈൻ, സിഇഒ ഡോ. സമീർ ഖർകാനിസ്, പട്ടാമ്പി ഗവൺമെൻറ് കോളേജ് കൊമേഴ്സ് വിഭാഗം മുൻ എച്ച് ഒ ഡി വി കെ മുരളി, ആദ്യ ഗ്രൂപ്പ് ഡയറക്ടർമാരായ ഷഹീൻ ഹംസ, ഖലീൽ റഹ്‌മാൻ, മുഹമ്മദ് അൽത്താഫ്, സുഭാഷ് നായർ, അജീഷ് വി ആർ, സജീവ് വാസുദേവ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.വാര്‍ത്താസമ്മേളനത്തിൽ ഷാഹുൽ ഹമീദ്,യഹിയാ പി ആമയം, ഷഹീൻ ഹംസ, ഖലീൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു







