• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓണാഘോഷ വേദി സിനിമാ പിന്നണി ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ട് വേദിയായി

ckmnews by ckmnews
September 4, 2025
in UPDATES
A A
ഓണാഘോഷ വേദി സിനിമാ പിന്നണി ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ട് വേദിയായി
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ഓണാഘോഷ വേദി സിനിമാ പിന്നണി ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ട് വേദിയായി .ഗായകൻ എടപ്പാൾ വിശ്വനാഥും, അബ്ദുസമദ് സമദാനി എം.പി.യും ആണ് വേദിയിൽ താളത്തിനൊത്ത് ഓണപ്പാട്ട് പാടിയത്.വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് പൂവിളിയുടെയും,പൊന്നോണനാളിന്റെയും ഇമ്പമാർന്ന വരികൾ ഇരുവരും ഒന്നിച്ച് ആലപിച്ചത് .ഇതാകട്ടെ നിറഞ്ഞ സദസ്സ് കയ്യടിയോടെ സ്വീകരിച്ചു.സമദാനിയുടെ പ്രസംഗം കഴിഞ്ഞ് എടപ്പാൾ വിശ്വനാഥ് പ്രസംഗിച്ചുകൊണ്ടിരിക്കെ ഓണപ്പാട്ട് പാടിയതോടെ സമദാനി മറ്റൊരു മൈക്ക് സംഘാടകരോട് ആവശ്യപ്പെട്ടു .അതോടെ ഗായകൻ എടപ്പാൾ വിശ്വനാഥിനും ആവേശമായി.ഓർമ്മകളിലെ ഓണ നാളുകളെയും പൂവിളികളെയും പറ്റി വിശ്വനാഥ് പാടിത്തുടങ്ങിയതോടെ സമദാനിയും ചേർന്നു പാടി .സാംസ്കാരിക സമ്മേളനം അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.വെറുപ്പിനെതിരായ സ്നേഹത്തിൻറെ ഉണർത്തു പാട്ടാണ് ഓണം എന്ന് സമദാനി പറഞ്ഞു.ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് നവമാധ്യമങ്ങളിൽ പച്ചയായി നാണമില്ലാതെ വർഗീയത പറയുന്ന ഇന്നത്തെ കാലം പോലെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും സമദാനി വ്യക്തമാക്കി. ശ്രീനാരായണഗുരുദേവൻ ജാതി കുഴിച്ചുമൂടിയ മണ്ണാണിത് .അവിടെയാണ് ആവശ്യമില്ലാത്ത പ്രചാരണ കോലാഹലങ്ങളും അന്തസ്സ് ഇല്ലാത്ത വിമർശനങ്ങളും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് അധ്യക്ഷനായി.വട്ടംകുളം ഗ്രാമപഞ്ചായത്ത് നേരത്തെ ആരംഭിച്ച ഗ്രാമ വണ്ടിയിൽ തൊഴിലാളികൾ, ഭിന്നശേഷി കുട്ടികൾ,വനിതകൾ എന്നിവർക്ക് സൗജന്യ യാത്രക്കുള്ള കാർഡ് വിതരണവും സമദാനി എം.പി നിർവഹിച്ചു.ഓണസമ്മാനമായാണ് ഗ്രാമ വണ്ടിയിൽ സൗജന്യ യാത്രയുടെ പ്രഖ്യാപനം നടത്തിയത്.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
93
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
176
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
80
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
191
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
306
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
562
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിലേക്കുള്ള നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിലേക്കുള്ള നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
394
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
321
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
241
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025