• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ക്രിമിനല്‍ കേസെടുക്കണം’; സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് സണ്ണി ജോസഫ്

cntv team by cntv team
September 3, 2025
in Kerala
A A
‘ക്രിമിനല്‍ കേസെടുക്കണം’; സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് സണ്ണി ജോസഫ്
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. കാക്കിയിട്ട ക്രിമിനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിന് മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. ഇവര്‍ക്ക് പൊലീസ് സേനയില്‍ തുടരാന്‍ അര്‍ഹതയില്ല. പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടര്‍ന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
279
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
131
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
56
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
239
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
610
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
37
Next Post
തര്‍ക്കം രാഷ്ട്രീയത്തില്‍; ഓണസദ്യ കഴിച്ച് പുഞ്ചിരി പങ്കിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തര്‍ക്കം രാഷ്ട്രീയത്തില്‍; ഓണസദ്യ കഴിച്ച് പുഞ്ചിരി പങ്കിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Recent News

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

ഇന്ന് ദീപാവലി ‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം

November 8, 2026
13
ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

ക്ഷാമബത്ത കുടിശ്ശിക – സർക്കാർ ഉത്തരവ് പാലിക്കുകകെ എസ് ടി എ

November 8, 2026
5
ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു.

November 8, 2026
4
മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

മാതാപിതാക്കളുടെ പൊരുത്തം ജീവിതവിജയത്തിന്റെ അടിസ്ഥാനം:മുത്തന്നൂർ തങ്ങൾ; എരമംഗലം ആണ്ട് നേർച്ച ഇന്ന് സമാപിക്കും

November 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025