തിരുവനന്തപുരം: ഇത്തവണ മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനിടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. വിരുന്നില്‍ അടുത്തടുത്തിരുന്ന് സദ്യയുണ്ട ഇരുവരും ചിരി പങ്കിടുന്നതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു വിരുന്ന്. ഇതിന്റെ ചിത്രങ്ങള്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ഓണവിരുന്നായിരുന്നു ഇത്.സമീപകാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, അയ്യപ്പ സംഗമം തുടങ്ങിയ വിഷയങ്ങളില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരാണ് അടുത്തടുത്തിരുന്ന് സദ്യ കഴിച്ച് പിരിഞ്ഞത്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളിലും അദ്ദേഹത്തിനെതിരായി പുറത്തുവന്ന പെണ്‍കുട്ടിയുടെ ശബ്ദരേഖയിലുമാണ് അടുത്തിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. രാഹുലിനെപ്പോലൊരാളെ ന്യായീകരിക്കുന്നത് ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷനേതാവ് ഈ വിഷയത്തില്‍ പ്രകോപിതനായി എന്തൊക്കെയോ വിളിച്ചുപറയുകയാണ്. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടുണ്ടോ? കോണ്‍ഗ്രസിലെ സീനിയേഴ്സടക്കമുള്ളവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതമായത്? പാര്‍ട്ടിയിലെ ആ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമല്ലേ ഉണ്ടാവേണ്ടിയിരുന്നത്. ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നു പറഞ്ഞാണ് വി.ഡി സതീശന്‍ തിരിച്ചടിച്ചത്. തനിക്കു നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ നാലെണ്ണം മുഖ്യമന്ത്രിക്കു നേരെ തന്നെയാണെന്നും സതീശന്‍ പറഞ്ഞു. ലൈംഗികാപവാദ കേസില്‍ പെട്ട രണ്ടുപേര്‍ മന്ത്രിമാരാണ്. ഒപ്പം കൈപൊക്കുന്ന എംഎല്‍എ റേപ് കേസില്‍ പ്രതിയാണ്. ലൈംഗികാപവാദ കേസില്‍പ്പെട്ടവരെ ഇതുപോലെ സംരക്ഷിച്ച ഒരാള്‍ രാജ്യത്തുണ്ടാവില്ലെന്നും സതീശന്‍ മറുപടിയായി പറഞ്ഞു. ആരോപണവിധേയരായ പലരും സിപിഎമ്മിലെ താക്കോല്‍ സ്ഥാനങ്ങളിലാണ്. ഇവര്‍ക്കൊക്കെ എതിരെ എന്തു നടപടി എടുത്തു? എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നു. എന്നാല്‍ പരാതി നല്‍കിയ ആളെ ഒതുക്കിയെന്നും സതീശന്‍ ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നു പറഞ്ഞാണ് വി.ഡി സതീശന്‍ തിരിച്ചടിച്ചത്. തനിക്കു നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ നാലെണ്ണം മുഖ്യമന്ത്രിക്കു നേരെ തന്നെയാണെന്നും സതീശന്‍ പറഞ്ഞു. ലൈംഗികാപവാദ കേസില്‍ പെട്ട രണ്ടുപേര്‍ മന്ത്രിമാരാണ്. ഒപ്പം കൈപൊക്കുന്ന എംഎല്‍എ റേപ് കേസില്‍ പ്രതിയാണ്. ലൈംഗികാപവാദ കേസില്‍പ്പെട്ടവരെ ഇതുപോലെ സംരക്ഷിച്ച ഒരാള്‍ രാജ്യത്തുണ്ടാവില്ലെന്നും സതീശന്‍ മറുപടിയായി പറഞ്ഞു. ആരോപണവിധേയരായ പലരും സിപിഎമ്മിലെ താക്കോല്‍ സ്ഥാനങ്ങളിലാണ്. ഇവര്‍ക്കൊക്കെ എതിരെ എന്തു നടപടി എടുത്തു? എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നു. എന്നാല്‍ പരാതി നല്‍കിയ ആളെ ഒതുക്കിയെന്നും സതീശന്‍ ആരോപിച്ചിരുന്നു.











