ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളം പോലീസും ചേര്‍ന്ന് ചങ്ങരംകുളം ടൗണില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു.ചങ്ങരംകുളം സിഐ ഷൈന്‍,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിഷ്കാരം.ചൊവ്വാഴ്ച കാലത്ത് 11 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലും ടൗണിലും പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.വ്യാപാരികളും ഡ്രൈവര്‍മാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.കോഴിക്കോട് ഭാഗത്ത് നിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ഹൈവേയിലൂടെ വന്ന് തൃശ്ശൂര്‍ റോഡ് വഴി ടൗണിലേക്കും ചിറവല്ലൂര്‍ റോഡിലേക്കും എരമംഗലം റോഡിലേക്കും പ്രവേശിക്കണം.എരമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ഇനി ടൗണില്‍ കയറാന്‍ കഴിയില്ല.ബസ്റ്റാന്റ് വഴി കയറി കോഴിക്കോട് റോഡില്‍ പോയി ഹൈവെയില്‍ കയറി വേണം ചിറവല്ലൂര്‍ റോഡിലേക്ക് പോലും പ്രവേശനം. ചിറവല്ലൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും നേരെ കോഴിക്കോട് റോഡില്‍ കയറി തൃശ്ശൂര്‍ റോഡിലേക്ക് പ്രവേശിക്കണം.കാലങ്ങളായി ചങ്ങരംകുളം ടൗണില്‍ തുടരുന്ന ഗതാഗത ക്കുരുക്ക് അഴിക്കാന്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ കൊണ്ട് കഴിമോ എന്ന് കാത്തിരുന്ന് കാണാം