ചങ്ങരംകുളം:നെൽ കർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ പണം വിതരണം ചെയ്യാത്തതിലും,സപ്ലൈകോ പുതുതായി പുറത്തിറക്കിയ ഓൺലൈൻ രജിസ്ട്രേഷൻ ഉത്തരവിലും പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.നന്നംമുക്ക് കൃഷി ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ എസ്.ടി.യു ജില്ലാ സെക്രട്ടറി ഇ.പി ഏനു ഉദ്ഘാടനം ചെയ്തു.എം.പി ബഷീർ അദ്ധ്യനായി. ടി.കെ അബ്ദുൽ ഗഫൂർ,എ.വി അബ്ദുറു, മുഹമ്മദലി നരണിപ്പുഴ, അഷ്റഫ് കാട്ടിൽ,കെ.വിറസാഖ് സംസാരിച്ചു. സാദിഖ് നെച്ചിക്കൽ, സലീം കോക്കൂർ, അഷ്റഫ് കോർപ്പുള്ളി,കുഞ്ഞിമോൻ ചേലക്കടവ്, കെ.പി അബു, ഇ.കെ അബൂബക്കർ,മുസ്തഫ തരിയത്ത്, കെ.കെ ഗഫൂർ നേതൃത്വം നൽകി.