ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ എട്ടുനോമ്പ് പെരുന്നാളിന് തിങ്കളാഴ്ച തുടക്കമായി.തിങ്കളാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം , വന്ദ്യ എൻ.കെ ജെക്കബ് കോർ എപ്പിസ്കോപ്പ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്കും , ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. വൈദീകരായ എൽദോ പോൾ ചേറാടി , ഫാ അന്ത്രയോസ് കുനമ്മാംമൂട്ടിൽ , വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ എന്നിവർ സഹകാർമ്മികരായി.ഇടവകയുടെ ആദ്യകാല വികാരിയായിരുന്ന ഫാ. ഉട്ടൂപ്പുണി മേക്കാട്ടുകുളം കശീശായുടെ ഓർമ്മ ആചരിച്ചു.എം. പി.പി.എം യൂത്ത് അസോസിയേഷൻ പുറത്തിറക്കിയ 2026 ഇടവക കലണ്ടർ വന്ദ്യ എൻ.കെ ജെക്കബ് കോർഎപ്പിസ്കോപ്പ പ്രകാശനം ചെയ്തു. ആദ്യകോപ്പി ട്രസ്റ്റി സി.യു. ശലമോൻ സ്വീകരിച്ചു.തുടർന്ന് എട്ടു ദിവസം നടക്കുന്ന പ്രാർത്ഥന ഗോപുരത്തിന് പ്രാർത്ഥനയോടെ തുടക്കമായിപകൽ ധ്യാനം പട്ടിമറ്റം സെൻ്റ് പോൾസ് മിഷ്യൻ ഓഫ് ഇന്ത്യ നയിച്ചു.വൈകീട്ട് 6 ന് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷയെ തുടർന്ന് 43 മത് എട്ടുനോമ്പ് സുവിശേഷയോഗത്തിന് തുടക്കമായി .ഫാ മാത്യൂസ് ഈരാളിൽ വചനസന്ദേശം നൽകി.ചൊവ്വാഴ്ച രാവിലെ വന്ദ്യ മാണി രാജൻ കോർ എപ്പിസ് കോപ്പ മൂന്നിൻമേൽ കുർബ്ബാനക്ക് മുഖ്യകാർമ്മികത്യം വഹിക്കും. പകൽ ധ്യാനം ഗീവർ ചേലക്കര നയിക്കും.രാത്രി യോഗത്തിൽ കീഴില്ലം സെൻ്റ് തോമസ് ധ്യാനകേന്ദ്രത്തിലെ സിസ്റ്റർ എസ്തീന പ്രസംഗിക്കും ബുധനാഴ്ച രാത്രി യോഗത്തിൽ ഫാ. ബിനുപള്ളിപ്പാട്ട് വചന സന്ദേശം നൽകും.ഏഴാംതിയ്യതി ഞായറാഴ്ച രാത്രി മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസയും, വിശുദ്ധ സൂനോറോ വണക്കം , അത്താഴ സദ്യ എന്നിവ നടക്കും. എട്ടിന് വിശുദ്ധ കുർബ്ബാന ,പ്രദക്ഷിണം , ആശീർവാദം , നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും.ഇനിയുള്ള എട്ടു ദിവസങ്ങളിലും നോമ്പും പ്രാർത്ഥനയിലുമായി വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കുക.എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി , ഭക്തസംഘടനകൾ , കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും











