മുൻ ബിജെപി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. വനിതാ നേതാവ് നൽകിയ പരാതിലാണ് യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.
പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. തുടർന്നു നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യം ചെയ്തതായും പരാതിയിലുണ്ട്. സുബൈറുദ്ദീന് എതിരെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയതിനും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതിനുമാണ് കേസെടുത്തത്.







