• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

50 പവൻ കവർന്ന് ഗുജറാത്തിലേക്ക് കടന്നു;അഞ്ചംഗസംഘത്തിലെ പ്രധാനി പിടിയിൽ

ckmnews by ckmnews
August 28, 2025
in UPDATES
A A
50 പവൻ കവർന്ന് ഗുജറാത്തിലേക്ക് കടന്നു;അഞ്ചംഗസംഘത്തിലെ പ്രധാനി പിടിയിൽ
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: മാങ്ങാനത്ത് വില്ലയിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.മധ്യപ്രദേശിലെ ഥാർ ജെംദാ സ്വദേശി ഗുരു സജനെ(41) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗുജറാത്തിലെ മോർബിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കവർച്ചാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. മാങ്ങാനം സ്കൈലൈൻ വില്ലയിലെ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലെ ഇരുമ്പ് അലമാരയുടെ പൂട്ടുപൊളിച്ച് 36 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഞ്ച് പേരാണ് ഇവിടെ കവർച്ച നടത്തിയത്.

വിരലടയാളവും മൊബൈൽ ഫോണും പിന്തുടർന്നായിരുന്നു അന്വേഷണം. സംഭവദിവസം രാത്രി വീടിന്റെ ലൊക്കഷനിലെത്തിയ ആയിരത്തിലേറെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. 2016-ൽ കർണാടകയിൽ രാമദുർഗ സ്റ്റേഷനിൽ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുരു സജ്ജനിലേക്ക് അന്വേഷണസംഘമെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയത്. മാങ്ങാനത്തുനിന്ന് ലഭിച്ച വിരലടയാളം, കർണാടകയിൽനിന്ന് ഇയാളെ പിടിയിലായപ്പോൾ ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

തൃശ്ശൂർജില്ലയിൽ നടന്ന മോഷണത്തിൽ ലഭിച്ച വിരലടയാളവും മാങ്ങാനത്തേതുമായി ഒത്തുചേരുന്നതായിരുന്നു. ഗുജറാത്തിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലെത്തി. അവിടെ ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു. 2016-ൽ കർണാടകയിൽ സ്വർണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ഇയാൾക്കെതിരേ വാറണ്ടും നിലവിലുണ്ട്. 2023-ൽ ആലപ്പുഴയിലും, കോട്ടയത്ത് മോഷണം നടന്നതിന് അടുത്തദിവസങ്ങളിൽ തൃശ്ശൂരിലും ഇയാൾ മോഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയുഷ്മന്ത്ര വെൽനസ് ക്ലിനിക്കിന്റെ മുൻപിലെ വാതിൽ തകർത്ത് ഡ്രോയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നിരുന്നു. കേസിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.3k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
19
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
70
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
30
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
34
Next Post
താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

Recent News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
0
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
8
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
18
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025