ചങ്ങരംകുളം:കോലിക്കര ലെസൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ ഇ ഡി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായി റഫീഖ് അൽമയാർ ഉദ്ഘാടനം നിർവഹിച്ചു.അക്കാദമിക് ഡയറക്ടർ യഹിയ പി. ആമയം അധ്യക്ഷത വഹിച്ചു.കൊമേഴ്‌സ് എച്ച്.ഒ.ഡി സിനി,ഇക്കണോമിക്‌സ് എച്ച്.ഒ.ഡി ജോജോ ജോസഫ്, ലിംഗ്വിസ്റ്റിക്‌സ് എച്ച്.ഒ.ഡി നവാസ് ഹുദവി എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം അവരുടെ സംരംഭക കഴിവുകളും സാമൂഹികബോധവും നേതൃത്വശേഷിയും മികവുറ്റത്താക്കാൻ ഇ ഡി ക്ലബ്ബ് വഴിയൊരുക്കും






