ഡെപ്യൂട്ടി കമ്മീഷണറുടെ പുതിയ തീരുമാനം മാഹിയിൽ ഇനി രാവിലെ 8 മണി മുതൽ രാത്രി 11 വരെ മദ്യം കിട്ടും. പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി. രാവിലെ 8 മുതൽ രാത്രി 11 വരെ നീട്ടിയാതായി മാഹി ഡപ്യൂട്ടി കമ്മീഷണർ (എക്സൈസ്) ഉത്തരവിട്ടു. എക്സൈസ് ആക്ട് പ്രകാരം രാത്രി 11 വരെയാണ് പ്രവൃത്തി സമയനിയമം നിലനിൽക്കുന്നതെങ്കിലും 10 ഓടെ മദ്യശാലകൾ അടക്കാറുണ്ട്. ഈ സമയക്രമത്തിനാണ് മാറ്റം വരുന്നത്. എഫ്.എൽ 1, എഫ്.എൽ 2 ടൂറിസം എന്നീ വിഭാഗങ്ങൾക്ക് ബാധകമാണ്. ബാറുൾപ്പെടെ 64 മദ്യശാലകളാണ് മാഹി മേഖലയിൽ പ്രവർത്തിക്കുന്നത്.