എടപ്പാൾ:ഓണം സഹകരണ വിപണിയുടെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ആരംഭിച്ചു.പഴയ ബ്ലോക്ക് പരിസരത്താണ് ചന്ത നടക്കുന്നത്.ബാങ്ക് പ്രസിഡന്റ് സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് റഫീക് പിലാക്കൽ അധ്യക്ഷനായി.സെക്രട്ടറി ശ്രീജ.പി,ഡയറക്ടർമാരായ കെ.വി നാരായണൻ,അഡ്വ.കവിത ശങ്കർ ,ബാവ കണ്ണയിൽ,രാജേഷ് പൊൽപ്പാക്കര,പൊന്നാനി ഹൗസിങ് റൂറൽ സൊസൈറ്റി പ്രസിഡന്റ് ഇ.പി വേലായുധൻ,ജീവനക്കാരായ ബേബി മിനി,പ്രദീപ് എസ്,വി.കെ.എ മജീദ് എന്നിവർ പങ്കെടുത്തു.











