വെളിയം കോട്:സ്ത്രീത്വത്തെ അപമാനിച്ചതിനും പീഡന കേസിൽ പ്രതി എന്നതിന് തെളിവുകൾ സഹിതം റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ സ്ഥാനം രാജിവെക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമി ആവശ്യപ്പെട്ടു.പാർട്ടിയുടെ വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ്ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹൗസ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എം. മൊയ്തുണ്ണി ഹാജി പി.ടി.യു.സി. സംസ്ഥാന സെക്രട്ടറി അസീസ് വെളിയംകോട് ജില്ലാക്കമ്മിറ്റി അംഗം കുമ്മിൽ അബ്ദു മണ്ഡലം കമ്മിറ്റി അംഗം ഒ.വി. ബക്കർ എന്നിവർ ആശംസ പ്രസംഗം നടത്തി.പഞ്ചായത്ത് വൈ.പ്രസിഡണ്ട് കെ ഹമീദ് പ്രതിജ്ഞ ചൊല്ലി സെക്രട്ടറി ടിപി മജീദ് സ്വാഗതവും ട്രഷറർ മൊയതുട്ടി സെക്കി നന്ദിയും പറഞ്ഞു.











