രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ . എറണാകുളം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ കമ്മിഷൻ ഡിജിപിയോട് റിപ്പോർട്ട് തേടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷന്റെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിനാണ് കേസെടുത്തിരിക്കുന്നത്.സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതിരോധം തകരുന്നു.അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെയ്ക്കാൻ സമ്മർദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.











