കടവല്ലൂർ: കടവല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് ചന്ദ്രന്റെ മകൻ 43 വയസ്സുള്ള ഉണ്ണികൃഷ്ണനെയാണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . നാട്ടുകാർ ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.











