• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ckmnews by ckmnews
October 21, 2026
in UPDATES
A A
ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ആക്രമണത്തിന് മുൻപ് നടൻ സൽമാൻ ഖാനെ വെടിവച്ചു വീഴ്ത്താനായിരുന്നു ലോറൻസ് ബിഷ്ണോയ് ഗാങ് അംഗങ്ങൾ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ട്. ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സൽമാൻ ഖാനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെച്ച് വെടിവെച്ചു വീഴ്ത്താനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള ‘ഗാലക്സി അപ്പാർട്ട്മെന്റിന്’ മുന്നിൽ കനത്ത പോലീസ് സുരക്ഷയും ബാന്ദ്ര പോലീസ് സ്റ്റേഷന്റെ പട്രോളിങ് വാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും കണ്ടതിനെ തുടർന്ന് ഇവർ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലും റോഡിന്റെ ഇരുവശങ്ങളിലുമായി പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മുംബൈ ജൂഹുവിലെ ഫുട്ബോൾ ക്ലബ്ബിൽനിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ പ്രതികൾ ഏഴ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തോക്ക് ജാം ആയതിനാൽ കൂടുതൽ വെടിയുതിർക്കാൻ സാധിക്കാതെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ ഗ്ലാസ് കഷണങ്ങളും വെടിമരുന്നും തട്ടി ടൈഗറിന്റെ ഇടതുകൈക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ടൈഗർ ഷ്രോഫിന്റെ പതിവ് ഫുട്ബോൾ ക്ലബ്ബ് സന്ദർശന സമയങ്ങളും ആരാധകർ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം റീലുകളിൽനിന്ന് അദ്ദേഹത്തിന് പോലീസ് സുരക്ഷയില്ലെന്ന വിവരവും മനസ്സിലാക്കിയ ശേഷമാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്.

ആക്രമണത്തിനായി അക്രമികൾക്ക് അഡ്വാൻസ് തുകയായി 50,000 രൂപ ലഭിച്ചിരുന്നതായും, വെടിവെപ്പിനുശേഷം വിദേശത്ത് ജോലിയും കൂടുതൽ പണവും വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. വെടിവെപ്പിനുശേഷം എസ്‌.വി. റോഡ് വഴി വിലെ പാർലെ, അന്ധേരി എന്നീ സ്ഥലങ്ങളിലൂടെ രക്ഷപ്പെട്ട പ്രതികൾ, അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവിലി ഭാഗത്തേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. ഡൽഹിയിൽ വെച്ച് അറസ്റ്റിലായ പ്രതികളെ മുംബൈ പോലീസിന് കൈമാറാൻ കോട്ട കോടതി 48 മണിക്കൂർ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിട്ടുണ്ട്.

Related Posts

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
903
ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്
UPDATES

ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

October 21, 2026
27
മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 21, 2026
34
ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

October 20, 2026
1.3k
സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
19
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
172

Recent News

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
88
ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
903
ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

October 21, 2026
27
മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 21, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025