• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

cntv team by cntv team
October 21, 2026
in Kerala
A A
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്‍കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിക്കും.ജസ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ ഇതിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, നിര്‍ബന്ധിത നടപടിയുടെ ഭീഷണിയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ കഴിഞ്ഞ തവണ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മാസപ്പടി ഇടപാടില്‍, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. ഇന്ന് കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്നതില്‍ക്കൂടി അതീവ നിര്‍ണായകമാകും.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം.

Related Posts

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്
Kerala

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

October 21, 2026
58
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്
Kerala

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

October 21, 2026
138
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
307
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
306
‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി
Kerala

‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി

October 20, 2026
87
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
164

Recent News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

October 21, 2026
10
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

October 21, 2026
58
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

October 21, 2026
138
ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
144
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025