• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ബിഎസ്എൻഎല്ലിനെ കൈവിടാതെ മലയാളികൾ; ഒരു രൂപയുടെ കിടിലൻ പ്ലാൻ വൻ ഹിറ്റ്

cntv team by cntv team
August 22, 2025
in Technology
A A
ബിഎസ്എൻഎല്ലിനെ കൈവിടാതെ മലയാളികൾ; ഒരു രൂപയുടെ കിടിലൻ പ്ലാൻ വൻ ഹിറ്റ്
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോശം സർവീസ്, നഷ്ടക്കണക്കുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ തുടങ്ങിയ വിവാദങ്ങളെയെല്ലാം കാറ്റിൽപറത്തി ബിഎസ്എൻഎല്ലിലേക്ക് മലയാളി ഉപയോക്താക്കളുടെ ഒഴുക്ക്. പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രഖ്യാപിച്ച ഫ്രീഡം പ്രീപെയ്ഡ് പ്ലാനിന്റെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 82,839 കണക്ഷനുകൾ ബിഎസ്എൻഎല്ലിന് ലഭിച്ചു. പുതിയ കണക്ഷനുകൾ, മറ്റ് സർവീസ് പ്രൊവൈഡർമാരിൽ നിന്ന് പോർട്ട് ചെയ്തവർ എല്ലാമടങ്ങിയ കണക്കാണിത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒന്നാം തീയതി മുതൽക്കാണ് പദ്ധതി ആരംഭിച്ചത്. ഒരു രൂപ മാത്രമാണ് പ്ലാനിന്റെ വില. മുപ്പത് ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജി ബി ഡേറ്റയും 100 എസ്എംഎസുമാണ് ലഭിക്കുക. അതായത് മറ്റ് സർവീസ് പ്രൊവൈഡർമാർ 300 രൂപയ്ക്ക് മുകളിൽ നിരക്ക് ഈടാക്കുന്ന പ്ലാൻ വെറും ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നു !ഈ മാസം 31വരെയാണ് പ്ലാൻ എടുക്കാനുള്ള അവസാന തിയതി. 82,839 എന്ന കണക്ക് ഓഗസ്റ്റ് 20 വരെ മാത്രമുള്ളതാണ്. ഈ മാസം അവസാനിക്കുമ്പോഴേക്കും അവ ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ പ്ലാനിന്റെ ഭാഗമായത്. 13,719 പേർ. തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി സാങ്കേതികവിദ്യകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് ഈ പ്ലാൻ. ബിഎസ്എൻഎൽ ഓഫിസുകൾ, കസ്റ്റമർ കെയർ സെന്ററുകൾ, റീട്ടെയ്ൽ ഔട്ലെറ്റുകൾ എന്നിവിടങ്ങളിൽ ഈ ഫ്രീഡം പ്ലാൻ സിമ്മുകൾ ലഭിക്കും.അതേസമയം, നെറ്റ്‌വർക്ക് കവറേജ്‌ മികച്ചതാക്കുന്നതിന്റെയും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ടവറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും, മേളകളും ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്. 47000 കോടി രൂപ ചെലവഴിച്ച്, നിലവിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കൊപ്പം തന്നെ കളംപിടിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും, 5ജിക്കായി തയ്യാറെടുക്കാനുമാകും ഈ തുക ബിഎസ്എൻഎൽ ചിലവഴിക്കുക. രാജ്യമെമ്പാടും ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്നതാകും പ്രാഥമിക ലക്ഷ്യം. ഒപ്പം ഒരു രൂപയുടെ ലോ കോസ്റ്റ് ഫ്രീഡം ഓഫറും കമ്പനി നൽകാനൊരുങ്ങുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായാണ് ഈ അപ്ഗ്രഡേഷൻ നടപടി. പൂർണമായും പ്രാദേശിക ടെക്‌നോളജി ഉപയോഗിച്ചാകും അപ്ഗ്രഡേഷൻ. ഗ്രാമമേഖലകൾക്കാകും മുൻഗണന.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
‘ഏത് സ്കൂളിൽ ആയുധപരി​ശീലനം നടന്നാലും നടപടിയെടുക്കും’; പാലക്കാട്ടെ സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

‘ഏത് സ്കൂളിൽ ആയുധപരി​ശീലനം നടന്നാലും നടപടിയെടുക്കും’; പാലക്കാട്ടെ സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Recent News

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
43
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
37
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
78
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025