പാലക്കാട് മൂത്താൻതറയിൽ ആർ.എസ്.എസ് ബന്ധമുള്ള സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാലയങ്ങളും പരിസരങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങൾ ആക്കാൻ അനുവദിക്കില്ല. പാലക്കാട് ജില്ലയിൽ വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സി.ബി.എസ്.ഇ. സ്‌കൂളിന്റെ സമീപത്ത് സ്ഫോടനം ഉണ്ടായതും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് സ്കൂളിന്റെ എൻ ഒ സി റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.സ്കൂളിലെ ബോംബ് സ്ഫോടനത്തിൽ ആർ.എസ്.എസിന് പങ്കുണ്ട്. നാല് ബോംബാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാണ് പൊട്ടിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബോംബുകൾ സൂക്ഷിച്ചത്. സ്കൂളുകളിൽ ആയുധപരിശീലനം അനുവദിക്കില്ല. സി.ബി.എസ്.ഇ ഉൾപ്പടെ ഏത് സ്കൂളിൽ ആയുധപരിശീലനം നടന്നാലും അതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.











