• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

cntv team by cntv team
August 21, 2025
in UPDATES
A A
234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’
0
SHARES
216
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിനിറങ്ങുമെന്ന് നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് നടന്റെ പ്രഖ്യാപനം. എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥി താനാണെന്ന് കരുതി ടിവികെയ്ക്ക് വോട്ടു നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അടിമുടി നാടകീയവും സിനിമാസ്റ്റൈലിലുമായിരുന്നു വിജയ്‌യുടെ പ്രസംഗം.

അണികളെ സിംഹക്കുട്ടികൾ എന്നു വിശേഷിപ്പിച്ച് പ്രസംഗം തുടങ്ങിയ വിജയ് താനൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്താൻ പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് മധുര ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥി താനാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒരു നിമിഷം നിർത്തിയ ശേഷം മറ്റ് 9 മണ്ഡലങ്ങളുടെ പേരു പറഞ്ഞ് അവിടെയും താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അമ്പരന്നു. തുടർന്ന് ടിവികെ ഏതു സീറ്റിൽ മത്സരിച്ചാലും സ്ഥാനാർഥി താനാണെന്ന് കരുതി വോട്ടുചെയ്യണമെന്നും വിജയ് പറഞ്ഞു. ‘234 സീറ്റിലും നിങ്ങളുടെ വീട്ടിൽ നിന്നുള്ളവർ മാത്രമേ സ്ഥാനാർഥിയാകൂ. മുഴുവൻ തമിഴ്നാട്ടിലെയും സ്ഥാനാർഥി ഞാനാണെന്ന് കരുതി ജനങ്ങൾ വോട്ടു ചെയ്യണം. നിങ്ങളുടെ വിജയ് ആണ് പാർട്ടിയുടെ ചിഹ്നം. തമിഴരെല്ലാം എന്റെ രക്തബന്ധുക്കളാണ്.’–വിജയ് പറഞ്ഞു.

ഡിഎംകെയെയും ബിജെപിയെയും വിജയ് പ്രസംഗത്തിൽ കടന്നാക്രമിച്ചു. ‘ഞാനൊരു സിംഹമാണ്. എന്റെ പ്രദേശം ഞാൻ തീരുമാനിക്കുകയാണ്. ടിവികെ എന്ന തടയാനാകാത്ത ശക്തി ഇവിടം പിടിച്ചടക്കാനാണ് വന്നിട്ടുള്ളത്. സിംഹം എന്നെന്നും സിംഹമാണ്. കാട്ടിൽ ധാരളം കുറുക്കന്മാരും മറ്റു മൃഗങ്ങളുമുണ്ടാകുമെങ്കിലും സിംഹം ഒന്നേ കാണൂ. ഒറ്റയ്ക്കാണെങ്കിലും അതാണ് കാട്ടിലെ രാജാവ്. സിംഹം വന്നിരിക്കുന്നത് വേട്ടയാടാനാണ്.’’–വിജയ് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ടിവികെയുടെ ആശയപരമായ ശത്രു ബിജെപിയും രാഷ്ട്രീയ ശത്രു ഡിഎംകെയുമാണ്. സ്ത്രീകളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് നാം പ്രാധാന്യം നൽകുന്നത്. കർഷകർ, യുവാക്കൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക ശ്രദ്ധയർഹിക്കുന്നവരോട് സൗഹാർദം പുലർത്തുന്ന സർക്കാരാകും ടിവികെയുടേത്. ശ്രീലങ്കയിൽ അറസ്റ്റിലാകുന്ന മത്സ്യത്തൊഴിലാളികളെയും തമിഴ്നാട് ജനതയെയും മോദി സർക്കാർ അവഗണിക്കുകയാണ്.’’–വിജയ് പറഞ്ഞു.

Related Posts

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
8
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
27
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
31
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
30
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
19
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
16
Next Post
മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം.

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം.

Recent News

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
8
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
27
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
31
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025