പാലക്കാട് വടക്കന്തറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. റോഡരികിൽ ഉപേക്ഷിച്ച ബോൾ രൂപത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കമാണ് എന്നാണ് സംശയം. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടി സ്‌ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്‌ഫോടക വസ്തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് പൊട്ടിയത്. കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.