പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പി എഫ് എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ഇതോടെ ഈ അവാർഡ് മൂന്ന് തവണ നേടുന്ന ആദ്യ ഫുട്ബോളറായി സലാ മാറി. രണ്ട് തവണ ജേതാക്കളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, തിയറി ഹെന്റി, ഗാരെത് ബെയ്ല്‍ എന്നിവരെയാണ് അദ്ദേഹം മറികടന്നത്.ഇതിന് മുൻപ് 2018-ലും 2022-ലും അദ്ദേഹം പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയിരുന്നു. ലിവര്‍പൂള്‍ സഹതാരം അലക്സിസ് മാക് അലിസ്റ്റര്‍, ചെല്‍സിയുടെ കോള്‍ പാമര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ്, ന്യൂകാസില്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസക് എന്നിവരുള്‍പ്പെടെ ആറ് പേരുടെ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്നാണ് അദ്ദേഹം വിജയിയായത്.ആസ്റ്റണ്‍ വില്ല ഫോര്‍വേഡ് മോര്‍ഗന്‍ റോജേഴ്സ് ആണ് പി എഫ് എ യങ് പ്ലെയര്‍ ഓഫ് ദ ഇയര്‍. മരിയോന കാള്‍ഡെന്റിയാണ് വനിതാ താരം. ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ചടങ്ങിൽ സലാ ട്രോഫി ഏറ്റുവാങ്ങി. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ 29 ഗോളുകള്‍ നേടിയിരുന്ന സലാ.