ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സെക്കന്റ് ഇയർ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ
കുന്നംകുളം ചിറമനങ്ങാട്ട് പ്രവർത്തിക്കുന്ന കനിവ് വയോജനസദനം സന്ദർശിച്ചു.സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോളേജ് വിദ്യാർത്ഥികൾ കനിവിൽ എത്തിയത്.അവിടെയുള്ള മുതിർന്നവരുമായി സംവദിക്കുകയും സന്തോഷനിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.സമൂഹത്തിൽ മുതിർന്നവരോടുള്ള ആദരവും കരുതലും വളർത്തി എടുക്കുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം.വയോജനസദനത്തിന്റെ അധികൃതർ വിദ്യാർത്ഥികളുടെ ശ്രമത്തെ അഭിനന്ദിക്കുകയും ഭാവിയിലും ഇത്തരം സന്ദർശനങ്ങൾ തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.