വേണ്ടരീതിയിലുള്ള മുന്നൊരുക്കങ്ങൾ ഇല്ലാതെ ചോദ്യപേപ്പർ തയ്യാറാക്കി വിതരണം ചെയ്തതിൽ കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ പ്രതിഷേധിച്ചു. നാസ് പരീക്ഷയുടെ രീതിയിലേക്ക് ചോദ്യശൈലികൾ മാറുന്നതിനു മുമ്പ് പാഠപുസ്തകങ്ങളിലെ പഠന പ്രവർത്തനങ്ങളിലും ടീച്ചർ ടെക്സുകളിലും കൃത്യമായ മാറ്റങ്ങൾ വരുത്തേണ്ടതും അതുപോലെ ചോദ്യം മാതൃകയിലുള്ള പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കേണ്ടതും അത്യാവശ്യമായിരുന്നു. ഈ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെയാണ് നേരിട്ട് കുട്ടികൾക്ക് അപരിചിതമായ രീതിയിലുള്ള ചോദ്യങ്ങൾ പദവർഷിക പരീക്ഷകളിൽ ചോദിച്ചത്.5 6 8 ക്ലാസുകളിലെ പരീക്ഷകൾ കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ. പ്രത്യേകിച്ച് അഞ്ചാം ക്ലാസിലെ ചോദ്യപേപ്പറിന്റെ വലിപ്പവും ചോദ്യങ്ങളിലെ കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത രീതിയിലുള്ള പ്രയോഗങ്ങളും, അതിൽ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ ചേർത്തുകൊണ്ടുള്ള പ്രതികരണം നാളെ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിക്കുന്നതായിരിക്കും.
നാളിതുവരെ ഇല്ലാത്ത രീതിയിൽ ആണ്ചോദ്യങ്ങൾ തയ്യാറാക്കിയത്.പുതിയ പാഠപുസ്തകത്തിലെ പുതിയ ചോദ്യങ്ങൾ പുതിയ രീതിയിൽ കൂടി വന്ന സമയത്ത്,ഉത്തരങ്ങൾ എഴുതുന്നതിൽ വിദ്യാർത്ഥികൾക്ക് അത് വലിയ സംഘർഷമാണ് സൃഷ്ടിച്ചത്. ആയത് അർദ്ധ വാർഷിക പരീക്ഷ പോലുള്ള പരീക്ഷകളിൽ ചോദ്യപേപ്പറുകൾ തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇല്ലെങ്കിൽ അത് പൊതുവിദ്യാഭ്യാസ രംഗത്ത്തന്നെ വലിയ അപചയം ഉണ്ടാക്കുമെന്നും കേരള അധ്യാപക ഫെഡറേഷൻ അഭിപ്രായപ്പെട്ടു.അഞ്ചാം ക്ലാസ് മുതൽ പുതുതായി ഭാഷകൾ പഠിക്കാൻ ആരംഭിക്കുന്ന കുട്ടികൾക്ക് ഈ വർഷം ആരംഭിച്ചതിനുശേഷം ഏകദേശം 15 മണിക്കൂറോളം മാത്രമാണ് സംസ്കൃത വിഷയത്തിന് ലഭിച്ചിട്ടുണ്ടാവുക. ഇത്രയും ചുരുങ്ങിയ സമയം മാത്രം സംസ്കൃതം ക്ലാസുകളിൽ ഇരുന്ന വിദ്യാർത്ഥികൾക്ക് ഒരുതരത്തിലും ബോധ്യപ്പെടാൻ സാധിക്കാത്ത രീതിയിലാണ് ചോദ്യപേപ്പറുകളിൽ ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നത്.ആയതുകൊണ്ട് കുട്ടികളിലും അധ്യാപകരിലും രക്ഷകർത്താക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരുന്നാളുകളിൽ ഇത്തരം ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ആവശ്യപ്പെട്ടു.