ചങ്ങരംകുളം:വീട് വാടക്ക് എടുത്ത് ലഹരി വില്‍പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പോലീസും ചാലിശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടി.ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ 36 വയസുള്ള നിയാസ്,പരതൂര്‍ സ്വദേശി 31 വയസുള്ള പന്താപുരക്കല്‍ ഷറഫുദ്ധീന്‍ എന്നിവരെയാണ് ചാലിശ്ശേരി സിഐ മഹേന്ദ്ര സിംഹന്‍ ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.യുവതിയെ ശല്ല്യം ചെയ്തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്ത് എത്തിയയായിരുന്നു ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്ധ്യോഗസ്ഥര്‍.പോലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും 2 പേര്‍ക്ക് രക്ഷപ്പെടാനായില്ല.പരിശോധനയില്‍ വാടക വീട്ടില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് മസിലാക്കിയതോടെ ചങ്ങരംകുളം പോലീസ് ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് നല്‍കിയ വിവരെത്തെ തുടര്‍ന്ന് ചാലിശ്ശേരി പോലീസും സ്ഥലത്ത് എത്തി.വീട്ടില്‍ നിന്ന് നിയാസിനെയും,ഷറഫുദ്ധീനെയും പിടികൂടി.വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎ യും നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വില്‍പനക്കുള്ള ഉപകരണങ്ങളും കണ്ടെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജറാക്കും.ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശ്ശേരി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്