ചാലിശ്ശേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാലിശ്ശേരി കോട്ട റോഡ് ടി.എസ്.കെ.നഗറിൽ താമസിക്കുന്ന പയ്യഴി വടക്കേക്കര ഹർഷ(21)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.ചാലിശ്ശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.പിതാവ് :ഹരിദാസൻ(ഉണ്ണി)മാതാവ് :ബിന്ദു(പട്ടിശ്ശേരി കണ്ണത്ത്)സഹോദരി.ഹരിത.ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.









