നിലമ്പൂർ (മലപ്പുറം): സംസ്ഥാനത്തെ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം കോർപ്പറേറ്റുകൾക്ക് വേണ്ടി അട്ടിമറിക്കാനാണ് റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കമെന്ന് ആരാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു. നിലമ്പൂർ വ്യാപാര ഭവനിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ എസ് ആർ ആർ ഡി എ) മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പട്ടിണി മാറ്റുന്നതിലും ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്കു വഹിച്ച സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം തകർക്കുകയാണ് റേഷൻ സബ്സിഡി ബാങ്ക് വഴിയാക്കാന്നതിന്റെ ലക്ഷ്യമെന്നും, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ലക്ഷ്യങ്ങളെ തകർക്കുന്നതാണ് ഈ പദ്ധതിയെന്നും ഇതിനെതിരെ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പൊതുസമൂഹവും സംസ്ഥാന സർക്കാർ പ്രതിരോധിക്കണമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും റേഷൻ വ്യാപാരികൾക്ക് ഉണ്ടാകുമെന്നും സർക്കാറുകൾ സൗജന്യ റേഷൻ നൽകുന്നതിന് മുൻപ് സാധാരണക്കാരന് സൗജന്യറേഷൻ നൽകിയവരാണ് റേഷൻ വ്യാപാരികളെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ആർ ഡി എ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡണ്ട് മുല്ലമീൻ കൊല്ലം അനുസ്മരണ പ്രഭാഷണവും നടത്തി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കാടാമ്പുഴ മൂസ ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് പ്രസിഡണ്ട് മഹബൂബ് പാലോളി, സിപിഐഎം നിലമ്പൂർ ഏരിയ സെക്രട്ടറി കെ മോഹനൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ മനോജ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ഒ കെ ബിജു, ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ സി വേലായുധൻ, കെ എസ് ആർ ആർ ഡി എ ജില്ലാ ജനറൽ സെക്രട്ടറി ടി പി സിദ്ദീഖ്, കെ വി യൂനുസ് പെരിന്തൽമണ്ണ, ഫാറൂഖ് വെളിയങ്കോട്, വി ജയപ്രകാശ്, പിസി ഇബ്രാഹിംകുട്ടി, സിപി നാസർ, വി സത്യൻ, കാദർ തിരൂർ, അസൈനാർ പെരിന്തൽമണ്ണ, കബീർ അമ്പാരത്ത് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : നിലമ്പൂർ വ്യാപാര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) മലപ്പുറം ജില്ലാ സമ്മേളനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.








