ചങ്ങരംകുളം:വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്കേറ്റു.മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് മാര്‍സ് സിനിമാസിന് മുന്‍വശത്താണ് അപകടം നടന്നത്.സംസ്ഥാന പാതയിലെ സെമി ഹമ്പില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ബസ്സ് ബ്രേക്കിട്ടതോടെ പുറകില്‍ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.പെരിന്തല്‍മണ്ണ മക്കരപ്പറമ്പ് സ്വദേശികളായ സ്വദേശികളായ റിന്‍ഷ(15)അംജാദ്(22)അബ്ദുല്‍ സലാം(44)മുഹമ്മദ് റയാന്‍(15)റാസി(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളം ഓര്‍ക്കിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.തിരക്കേറിയ പാതയിലെ സെമി ഹമ്പുകളില്‍ അപകടങ്ങള്‍ പതിവാണെന്നും ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് ഹമ്പ് തിരിച്ചറിയാന്‍ കഴിയുന്ന മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്







