ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു.ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ നടന്ന ചടങ്ങ് പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ അധ്യക്ഷത വഹിച്ചു.കര്‍ഷക തൊഴിലാളികള്‍ക്കുള്ള ആദരവും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും അവാര്‍ഡ് വിതരണവും നടത്തി.ചടങ്ങില്‍ കൃഷി ഓഫീസര്‍ അനീസ് എംഎം സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും മറ്റു ജനപ്രതിനിധികളും കര്‍ഷക പ്രതിനിധികളും പങ്കെടുത്തു









