• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ജൈനമ്മ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍

cntv team by cntv team
August 13, 2025
in Crime
A A
ജൈനമ്മ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ചേര്‍ത്തല ജൈനമ്മ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍. ഈ മാസം 26 വരെയാണ് റിമാന്‍ഡ് കാലാവധി. ഇയാളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റും. ജൈനമ്മ തിരോധാനക്കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെബാസ്റ്റ്യൻ കുറ്റകൃത്യം ചെയ്തതിന്റെ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടികൊണ്ട് പോകല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഡിഎന്‍എ പരിശോധനാ ഫലവും ജൈനമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതിന്റെ ഉത്തരവുമാണ് ഇനി ലഭിക്കേണ്ടത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വകുപ്പ് കൂടി സെബാസ്റ്റ്യനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ അവസാനമായി ഓണായത് പളളിപ്പുറത്തുവെച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്തികൂടം ലഭിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ജൈനമ്മ.ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തിരുന്നു.2013 ല്‍ കാണാതായ ബിന്ദു പത്മനാഭന്റെ കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.ഡിഎന്‍എ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിര്‍ണായക വിവരം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

Related Posts

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ
Crime

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
55
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം
Crime

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

November 28, 2026
257
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്
Crime

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

November 28, 2026
135
പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച
Crime

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
303
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Crime

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
363
തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Crime

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
1.1k
Next Post
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

Recent News

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
11
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
12
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

November 29, 2026
4
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025