• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘കഷണ്ടിയുള്ളയാള്‍’, ‘ഉയരം കുറഞ്ഞയാള്‍’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല, രജനീകാന്തിനെതിരെ വിമര്‍ശനം

cntv team by cntv team
August 12, 2025
in Entertainment
A A
‘കഷണ്ടിയുള്ളയാള്‍’, ‘ഉയരം കുറഞ്ഞയാള്‍’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല, രജനീകാന്തിനെതിരെ വിമര്‍ശനം
0
SHARES
240
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ ‘കൂലി’യിലെ സഹതാരങ്ങളായ സൗബിന്‍ ഷാഹിറിനെയും ആമിര്‍ ഖാനെയും കുറിച്ച് നടത്തിയ ‘ബോഡി ഷെയ്മിങ്’ പരാമര്‍ശങ്ങളെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം നേരിട്ട് രജനീകാന്ത്.ഓഗസ്റ്റ് 2-ന് ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് 40 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയിരുന്നു. മികച്ച പ്രകടനത്തിന് ഇരുവരെയും പ്രശംസിക്കുന്നതിന് മുമ്പ് പ്രസംഗത്തിനിടെ സൗബിനെ ‘കഷണ്ടിയുള്ളയാള്‍’ എന്നും ആമിര്‍ ഖാനെ ‘ഉയരം കുറഞ്ഞയാള്‍’ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.സൗബിന്റെ സിനിമകള്‍ കണ്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ സിനിമയിലേക്ക് തിരഞ്ഞെടുത്തതില്‍ തുടക്കത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് രജനീകാന്ത് പ്രസംഗിക്കവെ വെളിപ്പെടുത്തി.’ഞാന്‍ ലോകേഷിനോട് ചോദിച്ചു, ‘ആരാണ് സൗബിന്‍? അദ്ദേഹം ഏതൊക്കെ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്?’ സൗബിന്‍ ഒരു പ്രധാന വേഷം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുടെ പേര് ലോകേഷ് പറഞ്ഞു. അദ്ദേഹത്തിന് കഷണ്ടിയായതുകൊണ്ട് ആ വേഷത്തിന് ചേരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു, ഞാന്‍ അത് ചോദ്യം ചെയ്യുകപോലുമുണ്ടായി. എന്നാല്‍ ലോകേഷിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് ഞാന്‍ ഒടുവില്‍ മിണ്ടാതിരുന്നു’ രജനീകാന്ത് പറഞ്ഞു. ‘മൂന്നാം ദിവസം ഷൂട്ടിങില്‍ ചേര്‍ന്നാല്‍ മതിയെന്ന് ലോകേഷ് എന്നോട് പറഞ്ഞു. ആദ്യത്തെ രണ്ട് ദിവസം അദ്ദേഹം സൗബിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഒടുവില്‍ ഞാന്‍ സെറ്റിലെത്തിയപ്പോള്‍, അദ്ദേഹം സൗബിന്റെ സീനുകള്‍ എന്നെ കാണിച്ചു, ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്തൊരു നടന്‍! ഹാറ്റ്‌സ് ഓഫ്!’, അദ്ദേഹം പറഞ്ഞു. ‘കൂലി’യിലെ ആമിര്‍ ഖാന്റെ അതിഥി വേഷത്തെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞതിനെക്കുറിച്ചും രജനീകാന്ത് സംസാരിച്ചു. മറ്റൊരു അതിഥി വേഷം കൂടിയുണ്ടെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ അത് കമല്‍ഹാസനായിരിക്കുമെന്ന് കരുതി താന്‍ പലതും ഭാവനയില്‍ കണ്ടുവെന്ന് രജനികാന്ത് പറഞ്ഞു.’അത് ആമിര്‍ ഖാന്‍ ആണെന്ന് ലോകേഷ് പറഞ്ഞു. ഞാന്‍ ഒരു നിമിഷം നിശ്ശബ്ദനായി. ആമിര്‍ ആ വേഷം ചെയ്യാന്‍ സമ്മതിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഒരു തിരക്കഥ സമ്മതിക്കാന്‍ തന്നെ ആമിര്‍ ഖാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നാണ് ഞാന്‍ കരുതിയത്. ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം എത്ര വര്‍ഷമെടുക്കും? അങ്ങനെയൊരു പെര്‍ഫെക്ഷനിസ്റ്റ്. കമല്‍ഹാസനെപ്പോലെ, ഉത്തരേന്ത്യയിലെ താരമാണ് അദ്ദേഹം. ഒരിടത്ത് സല്‍മാന്‍ ഖാനും മറുവശത്ത് ഷാരൂഖ് ഖാനുമുണ്ട്. ഉയരം കുറവാണെങ്കിലും അവര്‍ക്കിടയില്‍ അദ്ദേഹം തലയുയര്‍ത്തി നില്‍ക്കുന്നു. എന്തൊരു ഇതിഹാസം! സര്‍, അങ്ങേയ്ക്ക് എന്റെ സല്യൂട്ട്.’ ആമിര്‍ ഖാനെയും സൗബിന്‍ ഷാഹിറിനെയും പ്രശംസിക്കുക എന്നതായിരുന്നു രജനികാന്തിന്റെ ഉദ്ദേശ്യമെങ്കിലും അദ്ദേഹം അതിനായി ഉപയോഗിച്ച പ്രയോഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുന്നത്.’ചിരഞ്ജീവിയെയോ ബാലയ്യയെയോ മോഹന്‍ലാലിനെയോ ബച്ചനെയോ പോലുള്ളവരില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വന്നിരുന്നതെങ്കില്‍, ഈ ആളുകള്‍ അവരെ ചോദ്യം ചെയ്യാതെ വിടുമായിരുന്നോ എന്ന് ചിന്തിച്ചുനോക്കൂ?’ എന്നാണ് ഒരാള്‍ ഇതിനോട് പ്രതികരിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.ഒരു വിഭാഗം ആളുകള്‍ രജനികാന്തിന്റെ വാക്കുകളെ ചോദ്യം ചെയ്തപ്പോള്‍, മറ്റു ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തി.ഓഗസ്റ്റ് 14-ന് ‘കൂലി’ തിയേറ്ററുകളിലെത്താനിരിക്കെയാണ് രജനീകാന്തിന്റെ പ്രസംഗത്തെ ചൊല്ലി ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
128
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
51
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ..വർണ പൂമ്പാറ്റകളായി; സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല- മന്ത്രി

കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ..വർണ പൂമ്പാറ്റകളായി; സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല- മന്ത്രി

Recent News

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
102
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

August 1, 2026
44
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

August 1, 2026
195
കനത്ത മഴ ‘മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഞായർ അവധി

കനത്ത മഴ ‘മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഞായർ അവധി

August 1, 2026
182
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025