• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോടതി അനുവദിച്ചു, 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ ഏറ്റുവാങ്ങി

ckmnews by ckmnews
November 12, 2024
in Kerala
A A
കോടതി അനുവദിച്ചു, 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ ഏറ്റുവാങ്ങി
0
SHARES
894
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസര്‍കോട് : പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി. മതാചാര പ്രകാരം മകളെ സംസ്ക്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗോവയില്‍ വച്ച് കൊല്ലപ്പെട്ട 13 വയസുകാരി സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങിയ ഉമ്മ ആശിയുമ്മയെ ഉപ്പ മൊയ്തുവിനെയും സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ കൂടെയുള്ളവരും വിതുമ്പി. മകളെ മതാചാരപ്രകാരം സംസ്ക്കരിക്കണമെന്നായിരുന്നു പിതാവ് മൊയ്തുവിന്‍റേയും മാതാവ് ആയിശുമ്മയുടേയും ആവശ്യം. തെളിവായി സൂക്ഷിച്ച തലയോട്ടി വിട്ടു നല്‍കാന്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. മകളുടെ ശേഷിപ്പ് മാതാപിതാക്കൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. 2006 ഡിസംബറിലാണ് കുടക് അയ്യങ്കേരി സ്വദേശി സഫിയ എന്ന 13 വയസുകാരി കൊല്ലപ്പെടുന്നത്. ഗോവയില്‍ നിര്‍മ്മാണ കരാരുകാരനായ കാസര്‍കോട് മുളിയാര്‍ സ്വദേശി കെ.സി ഹംസയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു സഫിയ. പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റസമ്മത മൊഴി. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഗോവയില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ടിന് സമീപത്ത് നിന്ന് 2008 ജൂണില്‍ സഫിയയുടെ തലയോട്ടിയും കുറച്ച് അസ്തികളും കണ്ടെടുത്തു. 2015 ല്‍ കോടതി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. എന്നാല്‍ 2019 ല്‍ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി. സഫിയയുടെ ശേഷിപ്പ് കുടക് അയ്യങ്കേരി മുഹ്‍യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്ക്കരിച്ചു.

Related Posts

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും
Kerala

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

June 25, 2026
129
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ
Kerala

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

June 25, 2026
102
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ
Kerala

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

June 25, 2026
69
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
428
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
139
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
176
Next Post
സിദ്ദിഖിന് താത്ക്കാലിക ആശ്വാസം; ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും

സിദ്ദിഖിന് താത്ക്കാലിക ആശ്വാസം; ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും

Recent News

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

June 25, 2026
129
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

June 25, 2026
102
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

June 25, 2026
69
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
428
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025