വളാഞ്ചേരി : വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളിൽ നിന്ന് താഴേക്കു വീണ് യുവാവ് മരിച്ചു. കടുങ്ങാത്തുകുണ്ട് ഇരിങ്ങാവൂർ കുറുപ്പുംപടി നെല്ലിക്കാട്ടിൽ വീട്ടിൽ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വയഡക്ടിലെ ഏറ്റവും ഉയർന്ന ഭാഗമായ പത്താം നമ്പർ പില്ലറിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ച വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെൽപ്ലൈൻ: ടോൾഫ്രീ 1056, 0471-2552056.











