• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലക്ഷ്യം വികസനത്തിന് പണസമാഹരണം; കിഫ്ബിയ്ക്ക് 25 വയസ്

ckmnews by ckmnews
November 12, 2024
in Kerala
A A
ലക്ഷ്യം വികസനത്തിന് പണസമാഹരണം; കിഫ്ബിയ്ക്ക് 25 വയസ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യത്തിന് മാതൃകയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് 25 വയസ്സ്. സംസ്ഥാന ബജറ്റിന് പുറത്തു പണം കണ്ടെത്തി, അടിസ്ഥാന സൗകര്യവികസനം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാം എന്നതിന്റെ രാജ്യത്തെ മികച്ച മാതൃകയാണ് കിഫ്ബി.സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ 8 വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.കിഫ്ബി അടിസ്ഥാനമാക്കി ഒരു ബദല്‍ വികസന മാതൃക മുന്നോട്ട് വയ്ക്കുകയായിരുന്നു കേരള സര്‍ക്കാര്‍. 1999ലാണ് കിഫ്ബി ആക്ടിന് വിധേയമായി ബോഡി കോര്‍പൊറേറ്റ് മാതൃകയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുക്കുന്നത്.കേരളത്തില്‍ 2016 ല്‍ നിലവില്‍ വന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസന ചിത്രം മാറ്റി വരയ്ക്കുന്നതിന് ഇച്ഛാശക്തിയോട് കൂടി തീരുമാനമെടുത്തു. ഇതിനായി സര്‍ക്കാര്‍ കിഫ്ബിയെ ചുമതലപ്പെടുത്തി. വികസനത്തിനായി നൂതനവും സമാനതകളില്ലാത്തതുമായ വിഭവസമാഹരണം കിഫ്ബി ആസൂത്രണം ചെയ്തു.കിഫ്ബി ആക്ട് ഭേദഗതിയിലൂടെ ഘടനയും സാമ്പത്തിക-ഭരണ സംബന്ധമായ പ്രവര്‍ത്തന രീതികളും നവീകരിച്ചു. സാമ്പത്തിക സമാഹരണത്തിനൊപ്പം പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവന ചെയ്ത് നടപ്പാക്കുന്നത്.ജലവിഭവം, ആരോഗ്യകുടുംബക്ഷേമം, ഊര്‍ജം, കോസ്റ്റല്‍ ഷിപ്പിങ്ങും ഉള്‍നാടന്‍ ജലഗതാഗതവും , ഉന്നതവിദ്യാഭ്യാസം , ഐടി, സ്‌പോര്‍ട്‌സ് , യുവജനകാര്യം, ടൂറിസം തുടങ്ങി എല്ലാ വകുപ്പുകളുടെയും കീഴില്‍ വരുന്ന 66306.74 കോടി മൂല്യം വരുന്ന 1109 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികളില്‍ നല്ലൊരു ശതമാനം പൂര്‍ത്തിയായിടുണ്ട്.മറ്റ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനുപുറമേ വിവിധ പദ്ധതികള്‍ക്കായി 20000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും കിഫ്ബി അനുമതി നല്‍കി. ഇതില്‍ ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍, മൂന്ന് വ്യവസായ പാര്‍ക്കുകകള്‍, എച്ച് എന്‍എലില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍, കൊച്ചി ബാംഗലൂര്‍ വ്യവസായ ഇടനാഴിയും ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ ഉള്‍പ്പെടുന്നു.86306.74 കോടി രൂപ മൂല്യം വരുന്ന 1116 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. കിഫ്ബി ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ സഫലീകരിക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ കൂടിയാണ്.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
22
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.9k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
295
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
174
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
165
Next Post
പാലക്കാട് ബസിനുള്ളില്‍ യാത്രക്കാരി കുഴഞ്ഞുവീണു; സമയംകളയാതെ ആശുപത്രിയിലേക്ക് പാഞ്ഞ് ബസ്

പാലക്കാട് ബസിനുള്ളില്‍ യാത്രക്കാരി കുഴഞ്ഞുവീണു; സമയംകളയാതെ ആശുപത്രിയിലേക്ക് പാഞ്ഞ് ബസ്

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025