ചങ്ങരംകുളം:കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചങ്ങരംകുളം മേഖലയില്‍ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ജ്വാല സാംസ്കാരിക വേദിയുടെ അഞ്ചാമത് മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 10ന് പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ 36 ഓളം സ്കൂളുകളില്‍ നിന്നായി 500 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.യുപി,എല്‍പി,ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.പരിപാടി മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ പുരസ്കാരം നേടിയ പ്രമുഖ സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണനെയും,പെരുമ്പടപ്പ് ബ്ളാക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധുവിനെയും ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഭാരവാഹികളായ ജയകൃഷ്ണന്‍ പാലക്കല്‍,മണികണ്ഠന്‍ വേളയാട്ട്,സുധീര്‍ സികെ,അനസ് ടിസി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു