ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ വനിതകൾ. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അറുപത്തിമൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ വനിതകൾ നടത്തിയ മികച്ച പ്രകടനം ഈ കുതിപ്പിന് കാരണമായി. ഫിഫ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ വനിതകളുടെ കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും മികച്ച കുതിപ്പാണിത്. 2023 ൽ അറുപത്തിയൊന്നാം സ്ഥാനം കരസ്ഥമാക്കിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ചരിത്രം കുറിച്ചുകൊണ്ട് ഏഷ്യ കപ്പിന് യോഗ്യത നേടിയിരുന്നു ഇന്ത്യൻ പെൺപുലികൾ. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുക. യോഗ്യത മത്സരങ്ങളിൽ വനിതകൾ നേടിയതും ഉന്നതവിജയങ്ങൾ. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത് എന്ന സവിശേഷതയും ഈ നേട്ടത്തിനുണ്ട്. 2003 ൽ ആണ് അവസാനമായി ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങിയത്.
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ തായ്‌ലൻഡിലെ 2-1 ന് തകർത്താണ് ഇന്ത്യ ഓസ്‌ട്രേലിയിലിക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മാറ്റ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യ മംഗോളിയയെ 13-0ത്തിനും, തിമോർ ലെസ്റ്റെയെ 4-0ത്തിനും, ഇറാഖിനെ 5-0ത്തിനും പരാചയപ്പെടുത്തിയിരുന്നു. 2022 ലെ ഏഷ്യ കപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് യോഗ്യത ലഭിച്ചെങ്കിലും താരങ്ങൾക്ക് Covid-19 ബാധിച്ചതോടെ പിന്മാറേണ്ടി വന്നു