മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 24,25,26 തീയതികളില്‍ നടക്കും. ആയില്യത്തിന് മുന്നോടിയായുള്ള കാവില്‍ പൂജകള്‍ ഇന്നലെ 26നാണ് മണ്ണാറശാല ആയില്യം. 24ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്ബൂതിരി തിരിതെളിക്കും. പൂയം നാളായ 25ന് രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തില്‍ ഉച്ചപൂജ,11ന് പ്രസാദമൂട്ട്,വൈകിട്ട് 5 മുതല്‍ പൂയം തൊഴല്‍,7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയില്‍പ്പെട്ട അന്തർജ്ജനങ്ങള്‍ക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം,ആയില്യം നാളായ 26ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ.പരമേശ്വരൻ നമ്ബൂതിരിയുടെ കാർമ്മികത്വത്തില്‍ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാർത്തി വിശേഷാല്‍ പൂജകള്‍ നടക്കും. 6മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും.9 മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങള്‍ക്ക് ദർശനം നല്‍കും. രാവിലെ 10മുതല്‍ മഹാപ്രസാദമൂട്ട്. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേർന്നുള്ള തളത്തില്‍ ശംഖ്,കുരവ എന്നിവയുടെ അകമ്ബടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. തുടർന്ന് ആയില്യം പൂജ. ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലും പ്രധാനമാണ്.