• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

cntv team by cntv team
August 1, 2025
in Kerala, Latest News
A A
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം. മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. പദ്ധതി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്പോൺസർമാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്. ഏപ്രിൽ, മെയ് മാസത്തെ അവധിയ്ക്ക് പകരം മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസത്തിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതൽ പേരും പിന്തുണയ്ക്കുന്നുണ്ട്.വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിലോ ആലോചനയിലേക്കോ പോകുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദേശത്തെ വിമർശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്ന് KPSTA, AHSTA എന്നീ പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.

Related Posts

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
490
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
75
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
267
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
127
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
75
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
18
Next Post
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
6
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
5
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
4
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025