• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വേടന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍; യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു

cntv team by cntv team
July 31, 2025
in Kerala
A A
വേടന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍; യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു
0
SHARES
291
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടൻ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയിൽ വേടന് ഇതുവരെ നോട്ടീസ് അച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വേടനുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞ കാര്യം ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടനെതിരെ ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷൻ പ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.കാര്യങ്ങൾ കുറച്ചാളുകൾക്ക് അറിയാമെന്നാണ് പരാതിക്കാരി പറയുന്നത്. തെളിവുകൾ ലഭിച്ചാൽ അതനുസരിച്ച് വകുപ്പുകൾ ചുമത്തുമെന്നും സാക്ഷികളുണ്ടെങ്കിൽ അവരുമായി സംസാരിക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമെ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കു എന്നും കമ്മിഷണർ വ്യക്തമാക്കി.തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. ആദ്യം ബലാൽസംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരി നൽകിയ പരാതിയിൽ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി.

Related Posts

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
120
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
44
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
77
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍
Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

August 25, 2026
102
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
88
Next Post
ഇനി ലാൻഡ് ഫോൺ ഇല്ല; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലേക്ക് വിളിക്കാൻ പ്രത്യേക മൊബൈൽ നമ്പർ

ഇനി ലാൻഡ് ഫോൺ ഇല്ല; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലേക്ക് വിളിക്കാൻ പ്രത്യേക മൊബൈൽ നമ്പർ

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
120
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
44
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
77
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025