കോഴിക്കോട്: കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ റസിയ(41)യെയാണ് മകന്‍ പി.കെ. റനീസ് (21) മര്‍ദിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചത്.കോഴിക്കോട്): കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ റസിയ(41)യെയാണ് മകന്‍ പി.കെ.റനീസ് (21) മര്‍ദിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കായിരുന്നു സംഭവം. മകന്‍ വീട്ടില്‍വെച്ച് കൈകൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കഴുത്തിന് കുത്താന്‍ശ്രമിക്കുകയുമായിരുന്നെന്ന് റസിയ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കത്തികൊണ്ടുള്ള കുത്ത് തടുക്കവെ റസിയയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഉമ്മയോട് ഒരുലക്ഷം ആവശ്യപ്പെട്ട റനീസ് അത് നല്‍കാത്തതിലുള്ള വിരോധത്തില്‍ അക്രമംനടത്തിയെന്നാണ് പരാതി