ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രമാണ് അവതാർ. പുറത്തിറങ്ങിയ രണ്ടു ഭാഗങ്ങളും കൈനീട്ടി സ്വീകരിച്ച പ്രേക്ഷകരെ ഞെട്ടിക്കാനായി ഇതാ മൂന്നാം ഭാഗവും പുറത്തേക്കെത്തുകയാണ്. അതിനുമുന്നോടിയായി ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തിക്കഴിഞ്ഞു. ‘വരാൻങ്’ എന്ന പുതിയ കഥാപാത്രത്തെ ഇതിൽ അണിയറക്കാർ പരിചയപ്പെടുത്തുന്നുണ്ട്. ഇതും കണ്ണിനു അത്ഭുതം നൽകുന്ന ഒന്നാകും എന്നത് ട്രയ്ലർ കണ്ടാൽ തന്നെ മനസിലാകും.
ഊന ചാപ്ലിന്‍ ആണ് ‘വരാൻങ്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്. ‘പയാക്കാൻ’ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്.2022ൽ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’. സാം വർതിങ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും.