ചങ്ങരംകുളം:ടൗണ്‍ നവീകരണ പ്രവൃത്തിക്കിടെ ചെയിന്‍ ഇറ്റാച്ചി കയറിയിറങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതമായി പരിക്കേറ്റു.തിങ്കളാഴ്ച ഉച്ചയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് അപകടം.കൊല്‍കത്ത സ്വദേശി സൂരജ് എന്ന 24 കാരനാണ് ഗുരുതമായി പരിക്കേറ്റത്.മണ്ണ് നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാരമേറിയ ചെയിന്‍ ഇറ്റാച്ചി സൂരജിന്റെ ഇടത് കാലിലൂടെ കയറിയിറങ്ങി.കാല്‍പാദം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ സൂരജിനെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഇറ്റാച്ചിയുടെ ഓപ്പറേറ്റര്‍ അശ്രദ്ധയോടെ വാഹനം ഇറക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് ഒപ്പം ജോലി ചെയ്തിരുന്നവരുടെ ആരോപണം.ചങ്ങരംകുളം ടൗണ്‍ നവീകരണ പ്രവൃത്തി തുടരുന്നതിനിടെയാണ് അപകടം