ബാത്തുമി: വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്‌മുഖിന് കിരീടം. കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ് 19കാരിയായ ദിവ്യ. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്.