• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

cntv team by cntv team
July 28, 2025
in UPDATES
A A
കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി∙ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം. റെയിൽവേ സ്റ്റേഷനിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്

ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചാണ് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയിൽവേ ഉദ്യോഗസ്ഥരിൽ ചിലർ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. വിഷയം ഇന്ന് പാർലമെന്റിലും ഉയർത്താനുള്ള നീക്കത്തിലാണു കേരളത്തിൽനിന്നുള്ള എംപിമാർ. ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി.

നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ബജ്റങ്ദൾ ആരോപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചു.

പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. മതപരിവർത്തന കുറ്റം ചുമത്താനും ശ്രമമുണ്ടെന്നു സഭാ വൃത്തങ്ങൾ ആരോപിക്കുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്. ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണമാകുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.

Related Posts

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും
UPDATES

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
1
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
2
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം
UPDATES

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
2
ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

December 26, 2025
2
എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് മികവാർന്ന തുടക്കം.
UPDATES

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് മികവാർന്ന തുടക്കം.

December 26, 2025
2
തണൽ അയൽകൂട്ടാംഗങ്ങൾ ശബരിമല ഇടത്താവളം സന്ദർശിച്ചു
UPDATES

തണൽ അയൽകൂട്ടാംഗങ്ങൾ ശബരിമല ഇടത്താവളം സന്ദർശിച്ചു

December 26, 2025
2
Next Post
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

Recent News

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
1
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
2
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
2
ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

December 26, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025