• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം’: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ് – കേരള

cntv team by cntv team
July 26, 2025
in UPDATES
A A
‘വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം’: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ് – കേരള
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025ലെ തദ്ദേശപൊതുതിരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുമായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ലീപ്-കേരള (Localbody Election Awareness Programme-Kerala) എന്ന ബോധവല്‍ക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം.ഇതാദ്യമായാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടി ജില്ലാ കളക്ടര്‍ അധ്യക്ഷനായി ജില്ലാതലസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍, ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പും വോട്ടര്‍പട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടര്‍പട്ടികയ്ക്കുമുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യാപകമായ പ്രചാരണമാണ് ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം.ലീപ് -കേരളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഏകദിന ശില്പശാല സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്നു. പത്രക്കുറിപ്പുകള്‍ക്കു പുറമേ, സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവ വോട്ടര്‍ബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരും വോട്ടു ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. ലീപ്-കേരള പ്രചാരണപരിപാടിക്കായി ആകര്‍ഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
UPDATES

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
16
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി
UPDATES

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
22
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി
UPDATES

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
77
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി
UPDATES

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
8
തിരുവനന്തപുരത്തെ SFI-യൂത്ത് കോൺ​ഗ്രസ് സംഘർഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയൻ‌
UPDATES

തിരുവനന്തപുരത്തെ SFI-യൂത്ത് കോൺ​ഗ്രസ് സംഘർഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയൻ‌

October 1, 2026
9
തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്
UPDATES

തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്

October 1, 2026
24
Next Post
മൂക്കുതല ബേബി പടിയിൽ താമസിക്കുന്ന അടിയില്‍ ഉണ്ണികൃഷ്ണൻ നിര്യാതനായി

മൂക്കുതല ബേബി പടിയിൽ താമസിക്കുന്ന അടിയില്‍ ഉണ്ണികൃഷ്ണൻ നിര്യാതനായി

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
16
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
22
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
77
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025