കൊണ്ടോട്ടി സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ച നിലയിൽ. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി അൻവറാണ് (23) മരിച്ചത്.ജിസാനിൽ നിന്ന് 100 കിലോമീറ്റർ അകലെ ഈദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഈദാബിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് വന്നത്. അവിവാഹിതനാണ്